ജിസിസിയില്‍ ആദ്യമായി വിവരാവകാശനിയമം നടപ്പാക്കുന്ന രാജ്യമായി കുവൈത്ത്. സര്‍ക്കാര്‍ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഇനി പൗരന്മാര്‍ക്ക് അപേക്ഷ നല്‍കാം. ഗവണ്മെന്റ് കമ്മൂണിക്കേഷന്‍ സെന്റര്‍ ട്വിറ്ററിലൂടെയാണ് വിവരാവകാശ നിയമം സംബന്ധിച്ച് വ്യക്തമാക്കിയത്.

അതാതു വകുപ്പുകളില്‍ പ്രത്യേക ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ അറുപതു ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. അപേക്ഷ തള്ളുകയാണെകില്‍ കൃത്യമായ കാരണം രേഖാമൂലം കാണിക്കണം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടതോ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്നതോ ആയ വിവരങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരില്ല. സ്വകാര്യ വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങളും കച്ചവട രഹസ്യങ്ങളും കുറ്റാന്വേഷണ വിവരങ്ങളും RTI പ്രകാരം പങ്കു വെക്കാന്‍ പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here