കുവൈത്തും സൗദിയും അതിർത്തി പ്രദേശത്തെ ന്യൂട്രൽ സോണിൽ സംയുക്​ത എണ്ണഖനനം​ നിർത്തിവെക്കും. ജൂൺ മുതൽ താൽക്കാലികമായി ഉൽപാദനം നിർത്താൻ തീരുമാനിച്ചതായി കുവൈത്ത്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. കോവിഡ്​ പ്രതിസന്ധിയിൽ എണ്ണവില കൂപ്പുകുത്തിയതിനെ തുടർന്ന്​ ഉൽപാദനം നിയന്ത്രിക്കുന്നതി​​െൻറ ഭാഗമായാണ്​ സംയുക്​ത ഖനനം നിർത്തിവെക്കുന്നത്​.

നാലരവർഷത്തിന്​ ശേഷമാണ് കഴിഞ്ഞ ഫെബ്രുവരിയിൽ​ സൗദിയിലെ ഖഫ്​ജി, കുവൈത്തിലെ വഫ്​റ എണ്ണപ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തി പ്രദേശത്തെ​ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത്ത് സംയുക്​ത എണ്ണ ഖനനം പുനരാരംഭിച്ചത്​. ഏപ്രിലിൽ ഇവിടെനിന്ന്​ പെട്രോളിയം കയറ്റുമതിയും ആരംഭിച്ചു. അതിനിടയിലാണ്​ കോവിഡ്​ പ്രതിസന്ധി രൂപപ്പെടുന്നതും എണ്ണവില കൂപ്പുകുത്തുന്നതും.

ഖഫ്​ജിയിൽ 2014 ഒക്​ടോബറിലും വഫ്രയിൽ 2015 മേയിലുമാണ്​ ഉൽപാദനം നിർത്തിയത്​. 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ്​ ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്​. 1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്​ ഇവിടത്തെ റിഫൈനറി.

ഡിസംബർ 24ന്​ കുവൈത്തിലെത്തിയ സൗദി ഉൗർജമന്ത്രി അബ്​ദുൽ അസീസ്​ ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത്​ വിദേശകാര്യ മന്ത്രി ഡോ. അഹ്​മദ്​ നാസർ അൽ മുഹമ്മദ്​ അസ്സബാഹും ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്​ കരാറിൽ ഒപ്പിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here