കോവിഡ്​ പ്രതിരോധത്തിനായി കുവൈത്ത്​ ആരോഗ്യ മന്ത്രാലയം റാൻഡം അടിസ്ഥാനത്തിൽ പരിശോധനക്കൊരുങ്ങുന്നു. രാജ്യത്തെ ആറു​ ഗവർണറേറ്റുകളിൽനിന്നും പ്രതിദിനം 180 വ്യക്​തികൾക്കാണ്​ കോവിഡ്​ പരിശോധന നടത്തുക. സ്​ത്രീകളിലും പുരുഷന്മാരിലും തുല്യ എണ്ണം ആളുകൾക്കാണ്​ പരിശോധന. ഏതെങ്കിലും ഭാഗത്ത്​ കോവിഡ്​ വ്യാപനം ഉണ്ടോയെന്ന്​ അറിയാനാണിത്​. സ്ഥിരീകരിച്ചാൽ പിന്നീട്​ ആ ഭാഗങ്ങളിൽ വിശദ പരിശോധന നടത്തും. ഫോൺ നമ്പർ അടിസ്ഥാനമാക്കിയാണ്​ പരിശോധിക്കേണ്ട​വരെ തെരഞ്ഞെടുക്കുക. ഇവർക്ക്​ എത്തേണ്ട സമയം ടെക്​സ്​റ്റ്​ സന്ദേശം അയക്കും.

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ ജസീറ എയർവേസ്​ ബിൽഡിങ്ങി​​െൻറ പാർക്കിങ്ങിൽ ഉദ്​ഘാടനം ചെയ്​ത റാപ്പിഡ്​​ പരിശോധനത്തിലേക്കാണ്​ പത്തുമിനിറ്റ്​ കൊണ്ട്​ കോവിഡ്​ ബാധ അറിയാൻ കഴിയുന്ന സംവിധാനമാണ്​ ഒരുക്കിയത്​. വിളിപ്പിക്കുന്നത്​​. നടത്തിപ്പിന്​ ആരോഗ്യമന്ത്രാലയം പ്രത്യേക പരി​ശീലനം ലഭിച്ച ടെക്​നിക്കൽ, മെഡിക്കൽ ടീം രൂപവത്​കരിച്ചിരുന്നു. ഒരു മാസമായി മന്ത്രാലയം മുന്നൊരുക്കത്തിലായിരുന്നു. ടെക്​നിക്കൽ ടീം വ്യക്​തി വിവരങ്ങൾ ശേഖരിക്കുകയും മെഡിക്കൽ ടീം രക്​ത സാമ്പിൾ പരിശോധിക്കുകയും ചെയ്യും. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കും ക്വാറൻറീൻ സ​െൻററിലേക്കും മാറ്റും. ശൈഖ്​ ജാബിർ സ്​റ്റേഡിയത്തിനടുത്ത്​ പൊതുമരാമത്ത്​ മന്ത്രാലയം നിർമിച്ച ക്വാറൻറീൻ സ​െൻററിലും കേന്ദ്രം സ്ഥാപിക്കും.​
രാജ്യത്ത്​ കോവിഡ്​ ബാധിതർ 15000ത്തിന്​ അടുത്തെത്തി​.

എല്ലാ ഭാഗങ്ങളിലും കോവിഡ്​ റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഇപ്പോൾ പൂർണ കർഫ്യൂ നിലനിൽക്കുന്നതിനാൽ രാജ്യനിവാസികൾ സ്വന്തം താമസസ്ഥലത്തുണ്ട്​. ഏതൊക്കെ കെട്ടിടങ്ങളിൽ കോവിഡ്​ ബാധിച്ചിട്ടുണ്ടെന്ന്​ അറിയാനാണ്​ മന്ത്രാലയം റാൻഡം പരിശോധനക്ക്​ പദ്ധതി തയാറാക്കിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here