കുവൈത്തില്‍ വിദേശികള്‍ക്ക്‌ ഓഗസ്റ്റ് ഒന്നു മുതല്‍ പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹാമദ്‌ അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം അറിയിച്ചത്.

അംഗീകരിച്ച കോവിഡ് വാക്സിന്‍ എടുത്തവരും കാലാവധിയുള്ള താമസരേഖയും ഉള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ കുവൈത്തിലേക്ക് പ്രവേശിക്കാം. യാത്രയ്ക്ക് 72 മണിക്കൂര്‍മുമ്ബ് പി.സി.ആര്‍. പരിശോധനനടത്തി കോവിഡ് മുക്ത സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.ഫൈസര്‍, മൊഡേണ, ആസ്ട്രസെനക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here