കോവിഡിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ ലേബർ ക്യാംപുകൾ പൊലീസ് നിരീക്ഷണ വലയത്തിലായി. ജനസാന്ദ്ര മേഖലയായ സജയും റോളയും ഇപ്പോൾ അടക്കില്ലെന്ന് ഷാർജ പൊലീസ് മേധാവി മേജർ സൈഫ് അൽറസി അറിയിച്ചു. പൊലീസ്, മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, നഗരസഭ എന്നിവ സഹകരിച്ചാണ് ലേബർ ക്യാംപുകളിൽ കോവിഡ് വ്യാപനം തടയാനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നത്.

ഏതുതരം ആരോഗ്യ വെല്ലുവിളികളും നേരിടാൻ പൊലീസും ആരോഗ്യ സുരക്ഷാ പ്രവർത്തകരും 24 മണിക്കൂറും സജ്ജമാണ്. വ്യവസായ മേഖലയായ സജയിൽ 14 പൊലീസ് വാഹനങ്ങൾ റോന്ത് ചുറ്റിയാണ് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. നഗരസഭയുടെ ആറു വിഭാഗങ്ങളും സാമ്പത്തിക കാര്യാലയത്തിൽ നിന്നും മൂന്നു വിഭാഗങ്ങളായി ഉദ്യോഗസ്ഥരും നിരീക്ഷങ്ങൾക്കുണ്ട്. ആരോഗ്യ വകുപ്പുകളുമായ സഹകരിച്ച് ഇതു വരെ 90777 തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തിയതായി മേജർ അൽശാംസി വെളിപ്പെടുത്തി.

ഇവരിൽ പോസിറ്റീവായി കണ്ടെത്തിയവർ മറ്റു തൊഴിലാളികളുമായി കൂടിച്ചേരാതിരിക്കാൻ ഐസലേഷൻ നടപടികളും പൂർത്തിയാക്കി. അഞ്ച് കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചാണ് രോഗബാധിർക്ക് ആവശ്യമായ ചികിത്സകൾ നൽകുന്നത്. 216 പൊലീസ് ഉദ്യോഗസ്ഥരെ തൊഴിലാളികൾ താമസിക്കുന്ന സജയിലെ കോവിഡ് സുരക്ഷാ കാര്യങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. നിലവിൽ തൊഴിലാളികൾക്കിടയിൽ ആശങ്കപ്പെടുത്തും വിധത്തിലുള്ള വൈറസ് വ്യാപനത്തിനു സാധ്യതയില്ല. അതു കൊണ്ട് തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന സജ, റോള മേഖലകൾ അടയ്ക്കുകയില്ലെന്നും ഷാർജ പൊലീസ് മേധാവി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here