കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയ്ക്കു വേണ്ടി 35 മില്യൺ ഡോളർ സമാഹരിച്ച് പോപ് താരം ലേഡി ഗാഗ.  ഗ്ലോബൽ സിറ്റിസൺ ഗ്രൂപ്പിനൊപ്പം ചേർന്ന് ഒരാഴ്ച കൊണ്ടാണ് താരം ഈ തുക സമാഹരിച്ചത്. ആരോഗ്യ പ്രവർത്തകർക്കു സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുന്നതിനും വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുന്നതിനും വേണ്ടി ആ തുക ഉപയോഗിക്കാമെന്ന് ലേഡി ഗാഗ പറഞ്ഞു.

വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ബഹുമാനാർഥം ‘വൺ വേൾഡ് ടുഗെദർ അറ്റ് ഹോം’ എന്ന പേരിൽ ഗാഗ ഓൺലൈനിൽ പ്രത്യേക സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പരിപാടി വൈറലായിരുന്നു. ആരോഗ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾക്ക് അഗാധമായ നന്ദി അറിയിക്കുന്നു എന്ന് ഗായിക കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here