വുഹാൻ: മഹാമാരിയുടെ വ്യാപനം തടയാൻ​ സ്വയം തീർത്ത തടവറയിൽനിന്ന്​ മോചിതയായ വുഹാൻ നഗരത്തെ ഉറ്റുനോക്കുകയാണ്​ ലോകം. മിക്ക രാജ്യങ്ങളും ലോക്​ഡൗണി​ൽ കഴിയുന്നതിനാൽ, കോവിഡ്​ ദുരന്ത വ്യാപ്​തിയെ ലോക്ക്ഡൗണിന്​ ശേഷം ഈ ചൈനീസ്​ നഗരം എങ്ങനെ നേരിടുന്നുവെന്നത്​ ലോകത്തിന്​ തന്നെ പാഠമാണ്​. കൊറോണയുടെ സംഹാരതാണ്ഡവത്തിൽ പ്രേതനഗരമായി മാറിയ വുഹാൻ, സാധാരണ നിലയിലേക്ക് മടങ്ങിവരാൻ എന്തൊക്കെ മാർഗങ്ങളാണ്​ അവലംബിക്കുന്നതെന്നാണ്​ രാഷ്​ട്രങ്ങൾ ഏറെ പ്രതീക്ഷയോടെ​ കാത്തിരിക്കുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here