കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണ്‍ ദീര്‍ഘിപ്പിക്കുമെന്ന വ്യക്തമായ സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത് ദേശീയ അടിയന്തരാവസ്ഥയുടെ സാഹചര്യം സൃഷ്ടിച്ചതായും സാമൂഹിക അകലം പാലിക്കാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി നടത്തിയ വീഡിയോ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സംഭാഷണത്തിന്റെ ചോര്‍ന്നുകിട്ടിയ ഓഡിയോ ക്ലിപ്പ് ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

“ഞാന്‍ മുഖ്യമന്ത്രിമാരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ നിന്നും ജില്ലാ മജിസ്ട്രേറ്റുമാരില്‍ നിന്നും ലഭിക്കുന്ന ഏകകണ്ഠമായ അഭിപ്രായം ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് ഉയര്‍ത്തുന്നത് ഉചിതമല്ലെന്നാണ്. മുഖ്യമന്ത്രിമാരുമായി വീണ്ടും സംസാരിക്കും. എന്നാല്‍ ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് ഉയര്‍ത്തുന്നത് സാധ്യമല്ലെന്നാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്. സാമൂഹിക അകലം പാലിക്കാന്‍ കടുത്ത നടപടികള്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും” – ഓഡിയോയില്‍ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here