കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.ഓക്സിജന്‍ ക്ഷാമവും കൊവിഡ് വ്യാപനവും മരണവും വര്‍ധിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്.

അതിനിടെ ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. എന്തു ചെയ്തിട്ടായാലും ഓക്‌സിജന്‍ വിഹിതം നല്‍കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here