ഗാ​സി​യാ​ബാ​ദ്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ മു​ട്ടി​നു താ​ഴെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് 5100 രൂ​പ പ്ര​തി​ഫ​ല​മാ​യി താ​ന്‍ ന​ല്‍​കു​മെ​ന്ന് ബി​ജെ​പി എം​എ​ല്‍​എ. ഗാ​സി​യാ​ബാ​ദ് ബി​ജെ​പി എം​എ​ല്‍​എ ന​ന്ദ്കി​ഷോ​ര്‍ ഗു​ര്‍​ജ​റാ​ണ് ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്.

പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ലെ​ങ്കി​ല്‍ മു​ട്ടു​കാ​ലി​ല്‍ ത​ന്നെ വെ​ടി​വ​യ്ക്ക​ണം. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ക്കാ​ത്ത​വ​രെ തീ​വ്ര​വാ​ദി​ക​ളാ​യി കാ​ണ​ണം. അ​വ​ര്‍ രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ഇ​ങ്ങ​നെ​യു​ള്ള​വ​രെ വെ​ടി​വ​യ്ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് എ​ന്‍റെ കൈ​യി​ല്‍​നി​ന്ന് 5100 രൂ​പ പ്ര​തി​ഫ​ലം ന​ല്‍​കും- എം​എ​ല്‍​എ​യു​ടെ ഈ ​വാ​ക്കു​ക​ള്‍ അ​ട​ങ്ങി​യ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​റ്റും ഒ​രു​പാ​ട് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന​താ​യി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഗു​ര്‍​ജ​ര്‍ പ​റ​ഞ്ഞു. നേ​ര​ത്തെ, ഗോ​മൂ​ത്രം കു​ടി​ച്ചാ​ല്‍ കൊ​റോ​ണ വൈ​റ​സ് മ​രി​ച്ചു​പോ​കു​മെ​ന്ന വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി ഗു​ര്‍​ജ​ര്‍ വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ച്ചി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here