ഉദ്ഘാടന മത്സരത്തിന് ഒരുങ്ങി ഖത്തറിന്റെ ലോകകപ്പ് സ്റ്റേഡിയമായ ലുസെയ്ൽ. വേദിയാകുന്നത് 11ന് ഖത്തർ സ്റ്റാർസ് ലീഗിന്റെ (ക്യുഎസ്എൽ) മത്സരത്തിന്. പ്രാദേശിക ടൂർണമെന്റുകളിലൊന്നായ ക്യൂഎസ്എല്ലിന്റെ ഇത്തവണത്തെ സീസണിന് ഈ മാസം ആദ്യമാണ് തുടക്കമായത്.

11ന് വൈകിട്ട് 7.40ന് അൽ അറബിയും അൽ റയാനും തമ്മിലുള്ള മത്സരത്തിനാണ് ലോകകപ്പ് ഫൈനൽ വേദിയായ സ്റ്റേഡിയം വേദിയാകുന്നത്. നിർമാണം പൂർത്തിയായ ശേഷം സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരമായതിനാൽ വർണാഭമായ വെടിക്കെട്ട് പ്രദർശനം ഉൾപ്പെടെ ആഘോഷപൂർവമാകും മത്സരം. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എന്നതിന് പുറമെ ഫിഫ ലോകകപ്പ് ഫൈനൽ വേദിയിൽ കളിക്കാർക്ക് മികച്ച പ്രകടനം നടത്താനുള്ള അവസരം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here