സംസ്ഥാനത്ത് കോവിഡ്​ അനിയത്രിതമായതിനെ തുടര്‍ന്ന്​ നടപ്പാക്കിയ ലോക്​ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ . പുതിയ ചട്ടങ്ങള്‍ അനുസരിച്ച്‌ മുംബൈയില്‍ റസ്​റ്റോറന്‍റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നിശ്ചിത സമയം തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

കോവിഡ്​ പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറയുകയും 93 ശതമാനം രോഗമുക്തരാവുകയും സാഹചര്യത്തിലാണ്​ നടപടി. സംസ്ഥാനത്തെ ജില്ലകളെ അഞ്ച് തലങ്ങളായി തരം തിരിച്ചാണ്​ ഇളവ്​ അനുവദിച്ചിരിക്കുന്നത്​. കോവിഡ്​ പോസിറ്റിവിറ്റി നിരക്കും നിശ്ചിത അളവിലുള്ള ചികിത്സാസൗകര്യവും പരിഗണിച്ചാണ്​ ഓരോ ജില്ലകളിലും നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്തിയിരിക്കുന്നത്​.

ലെവല്‍ 1 ലുള്ള ജില്ലകളില്‍​ മാളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, സലൂണുകള്‍, റസ്​റ്റോറന്‍റുകള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കി . അതെ സമയം ലെവല്‍ 2 ല്‍ പെട്ട​ ജില്ലകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്​.

എന്നാല്‍ ലെവല്‍ മൂന്നിലുള്ള ജില്ലകളില്‍ ഷോപ്പുകള്‍, റസ്​റ്റോറന്‍റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ വൈകുന്നേരം 4 മണി വരെ തുറക്കാം.ലെവല്‍ 4 ലും 5 ലുമുള്ള ജില്ലകളില്‍ നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും അതെ പോലെ തന്നെ തുടരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here