വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ചികിത്സയ്ക്കായി കേരളത്തില്‍ നിന്ന് ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇക്കാര്യം ഉന്നയിച്ച് മഹാരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ടിപി ലഹാനെ ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്ക് കത്തയച്ചു.

വിദഗ്ധരായ 50 ഡോക്ടര്‍മാരേയും 100 നഴ്‌സുമാരേയും അയക്കണമെന്നാണ് മഹാരാഷ്ട്രയുടെ ആവശ്യം. ഇത്രയും ആരോഗ്യപ്രവര്‍ത്തകരെ മുംബൈ, പുണെ എന്നിവിടങ്ങളിലേക്ക് അയക്കണമെന്നാണ് കത്തിലൂടെ മഹാരാഷ്ട്ര കേരളത്തോട് ആവശ്യപ്പെട്ടത്.

അതിനിടെ തനെയില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം പുറപ്പെടാനിരുന്ന ശ്രമിക് തീവണ്ടി കേരളത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കി. യാത്രക്കാര്‍ക്ക് പലര്‍ക്കും ഇ പാസ് ഇല്ലെന്നും ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും കേരളം ആവശ്യപ്പെട്ടെന്നാണ് വിവരം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 3041 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 50000 കടന്നു. മരണസംഖ്യ 1635 ആയും ഉയര്‍ന്നു. ദിനംപ്രതി പോസ്റ്റീവ് കേസുകളും മരണവും ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ സഹായവും മഹാരാഷ്ട്ര തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here