ബ്രിട്ടീഷ് കറന്‍സിയില്‍ ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്യുന്നു. ഇതോടെ ബ്രിട്ടീഷ് കറന്‍സിയില്‍ ഉള്‍പ്പെടുന്ന വെള്ളക്കാരനല്ലാത്ത ആദ്യ വ്യക്തിയാകും മഹാത്മാ ഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി. ‘വീ ടു ബില്‍റ്റ് ബ്രിട്ടന്’ എന്ന പ്രചാരണത്തിന്റെ ഭാഗമായാണ് ഗന്ധിജിയെ കറന്‍സിയില്‍ ഉള്‍പ്പെടുത്തുന്നത്.
നാണയങ്ങളുടെ ഡിസൈന്‍ തീരുമാനിക്കുന്ന റോയല്‍ മിന്റ് ഉപദേശക സമിതി ഇന്ത്യന്‍ രാഷ്ട്രപിതാവിനെ കറന്‍സിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.