റമദാനില്‍ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുല്‍ ഫത്താഹ്​ മുശാത്​ അറിയിച്ചു . തീര്‍ഥാടകരുടെ യാത്രക്ക്​ എഴുനൂറിലധികം ബസുകളുണ്ടാകും​.

കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായി കര്‍ശന നിയന്തണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് . ഒരോ യാത്രയ്ക്കും ശേഷം ബസുകള്‍ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്​. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകള്‍ നിശ്ചയിച്ചിട്ടുണ്ട്​.

മക്ക ഹറമിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നല്‍കിയിട്ടുണ്ട്​. തീര്‍ഥാടകരുടെ എണ്ണം റമദാനില്‍ വര്‍ധിപ്പിക്കുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here