ആന്ധ്രപ്രദേശിലെ ശ്രീകാകുളം, ബെംഗളുരുവിലെ മല്ലേശ്വരം എന്നിവിടങ്ങളിൽ രണ്ട് പുതിയ ഷോറൂമുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യയിൽ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നു. പാലകോണ്ട റോഡിൽ സ്ഥിതി ചെയ്യുന്ന ശ്രീകാകുളം ഷോറൂം ഉപമുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായ ധർമന കൃഷ്ണദാസ്, ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കർ തമ്മിനേനി സീതാറാം, ശ്രീകാകുളം എം.എൽ.എ. ധരമന പ്രസാദ് റാവു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ബെംഗളുരുവിലെ സാംപിഗെ റോഡിൽ സ്ഥിതിചെയ്യുന്ന മല്ലേശ്വരം ഷോറൂം കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് മാനേജ്‌മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായി. യഥാക്രമം 6400, 3400 ചതുരശ്ര അടി വിസ്തീർണമുള്ള ഷോറൂമുകൾ മികച്ച ഷോപ്പിങ് സൗകര്യവും വിൽപ്പനാനന്തര സേവനങ്ങളും പ്രദാനം ചെയ്യുന്നു. സ്വർണം, വജ്രം, പ്ലാറ്റിനം എന്നിവയിൽ രൂപകൽപ്പന ചെയ്ത, ബ്രൈഡൽ, ട്രഡീഷണൽ, ഡെയ്‌ലി വെയർ ആഭരണശേഖരങ്ങളുടെ അമൂല്യമായ ശേഖരം ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നു. കൂടാതെ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഷോറൂമുകളുടെ എണ്ണം മൂന്നിരട്ടിയാക്കും. ലോകത്തിലെ ഒന്നാം നമ്പർ സ്വർണാഭരണ റീട്ടെയിൽ ബ്രാൻഡാകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് വിപുലീകരണ പദ്ധതികളെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here