ഇനിയും ചെയ്യാൻ ഏറെ ബാക്കിവച്ചാണ് വിവേക് എന്ന ഹാസ്യസാമ്പ്രാട്ട് വിട ചൊല്ലുന്നത്. പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പേരാണ് വിവേകിന്റെ വീടിന് പരിസരത്ത് തടിച്ചു കൂടുന്നത്. വിവേകിന്റെ വേർപാടിൽ വേദന പങ്കുവെച്ചിരിക്കുകയാണ് മലയാള സിനിമാലോകം. മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ്, ജയസൂര്യ, തുടങ്ങി നിരവധി പേരാണ് വിവേകിന് അനുശോചനം രേഖപ്പെടുത്തയത്.

‘ഹൃദയം നിറഞ്ഞ അനുശോചനം’ എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. മലയാളത്തിൽ നിന്ന് നിവിൻ പോളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരും ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന് ആത്മശാന്തി നേർന്നിട്ടുണ്ട്. ജയസൂര്യ അദ്ദേഹത്തിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here