അന്തരിച്ച സംവിധായകന്‍ സച്ചി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമായിരുന്നു അനാര്‍ക്കലി. അനാര്‍ക്കലിയില്‍ ഒരു കഥാപാത്രമാകാന്‍ സംവിധായകന്‍ ശ്യാമപ്രസാദിനെയും സച്ചി ക്ഷണിച്ചു. നേവി ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമായിരുന്നു ശ്യാമപ്രസാദിന്റേത്. സച്ചിയുടെ സ്‍നേഹനിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി മാത്രമായിരുന്നു അഭിനയിക്കാന്‍ തയ്യാറായിരുന്നത്.

വാണിജ്യവഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു തിരക്കഥാകൃത്തായിട്ടായിരുന്നു അന്ന് സച്ചിയെ കുറിച്ച്‌ ശ്യാമപ്രസാദിന് ആ സമയം തോന്നിയത്. പക്ഷെ അയ്യപ്പനും കോശിയും കണ്ടപ്പോഴാണ് സച്ചിയിലെ പ്രതിഭയുടെ ആഴവും പരപ്പും എനിക്ക് വെളിപ്പെട്ടത്. സച്ചിയെ കുറിച്ചുള്ള ഓര്‍മകള്‍ സംവിധായകന്‍ ശ്യാമപ്രസാദ് ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്.

സച്ചിയെ എനിക്ക് അത്ര വലിയ പരിചയമുണ്ടായിരുന്നില്ല. എന്റെ അടുത്ത സുഹൃത്താണ് രഞ്‍ജിത്ത്. രഞ്‍ജിത്തിന്റെ കൂടെ കാണുന്ന ഒരാളാണ് സച്ചി. അങ്ങനെയാണ് ഞാന്‍ സച്ചിയുടമായി ഇടപെടുന്നതെന്നും ശ്യാമപ്രസാദ് വെളിപ്പെടുത്തുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here