അബുദാബിയില്‍ മാളുകള്‍ വാക്സിന്‍ വിതരണത്തിന് സജ്ജമായി.മൂന്ന് ആഴ്ചയായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന വാക്സിന്‍ കേന്ദ്രങ്ങളാണ് വീണ്ടും പ്രവര്‍ത്തന സജ്ജമായത്. ദേശീയ വാക്സിനേഷന്‍ പദ്ധതിക്കായി അബുദാബി മാള്‍, അല്‍ മറിയ ദ്വീപിലെ ഗലേരിയ മാള്‍ എന്നിവിടങ്ങളില്‍ കോവിഡ് വാക്സിന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

മുബാദല ഹെല്‍ത്ത് നടത്തുന്ന കോവിഡ്-19 വാക്സിനേഷന്‍ ബൂത്തുകള്‍ ഞായറാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ വൈകുന്നേരം ഏഴ് വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്താണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. [email protected] വഴിയാണ് വാക്സിന്‍ ബുക്കിങ്‌ സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here