മാസ് ലുക്കില്‍ വീണ്ടും മെഗാസ്റ്റാര്‍ മമ്മൂട്ടി. കോവിഡ് കാലത്ത് വീട്ടില്‍ വര്‍ക്ക് ‌ഔട്ട് ചെയ്യുന്ന ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി പങ്കുവച്ചത്. ‘വര്‍ക്ക് അറ്റ് ഹോം’ എന്ന തലക്കെട്ടില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഇതൊനൊടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഫോട്ടോയ്ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന ക്യാപ്ഷനും സകരമാണ്. വീട്ടില്‍ തന്നെ ആയതിനാലും വേറെ ജോലി ഒന്നും തന്നെ ഇല്ലാത്തതിനാലും വര്‍ക്ക് ഔട്ട് ചെയ്യുകയാണ് ഇപ്പോള്‍ പ്രധാന വര്‍ക്ക് എന്നാണ് മമ്മൂട്ടി രസകരമായി തന്റെ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here