യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ അടച്ചിട്ട ഇടങ്ങളിലെ പൊതുപരിപാടികളിൽ മാസ്ക് നിർബന്ധമാക്കി. അൽ ഹൊസൻ ആപ്പിലെ ഗ്രീൻ പാസിന്റെ സാധുത 30ൽ നിന്ന് 14 ദിവസമായി കുറച്ചതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. അതേസമയം, യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം തുടർച്ചയായ അഞ്ചാം ദിവസവും ആയിരം കടന്നു.

യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരാഴ്ചയ്ക്കിടെ 100 ശതമാനത്തിലധികം വർധിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യുഎഇയിലെ ഇൻഡോർ പരിപാടികളിൽ മാസ്ക് നിർബന്ധമാക്കി. സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിയമലംഘകർക്ക് 3,000 ദിർഹം വരെ പിഴ ചുമത്തും. അതേസമയം, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ പിസിആർ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് 14 ദിവസത്തേക്ക് ആയിരിക്കും ഇനി ലഭിക്കുന്നത്. നേരത്തെ ഇത് 30 ദിവസം ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here