പ്രശസ്ത എഴുത്തുകാരൻ സുറാബിന്റെ മാതൃഭൂമി പ്രസിദ്ധീകരിച്ച “മാവു പൂക്കും കാലം” ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും. നമ്മുടെ കാലത്തിന്റെ ഉള്ളു തൊടുന്ന, പ്രത്യക്ഷത്തിൽ ചരിത്രം പറയാത്ത, പലപ്പോഴും വ്യക്തി-ജീവിത കഥകളിലും സന്ദർഭങ്ങളിലും കൂടി കടന്നു പോകുന്നതാണ് സുറാബിന്റെ രചനകൾ. അൽ വഫാ ഗ്രൂപ്പ് ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ സി മുനീറാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നവംബർ 5 ന് വൈകുന്നേരം 6 മണിക്ക്, ഷാർജ അന്താരാഷ്ട പുസ്തകമേളയിലെ ബുക്ക്‌ ഫെയറിൽ റൈറ്റെഴ്‌സ് ഫോറം ഹാൾ നമ്പർ 7 ലാണ് പ്രകാശനം. ചടങ്ങിൽ ശ്രീ വേണുഗോപാല മേനോൻ പുസ്തകം ഏറ്റു വാങ്ങും. പ്രശസ്ത മാധ്യമ പ്രവർത്തകൻ സാദിഖ് കാവിലാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. യുഎഇയിലെ പ്രമുഖ സാഹിത്യകാരന്മാരും ചടങ്ങിൽ പങ്കുചേരും.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന പുസ്തകോത്സവത്തിൽ അഭിമുഖങ്ങൾ, സംവാദം, പുസ്തക പ്രകാശനം തുടങ്ങിയവയുമുണ്ടാകും. 83 രാജ്യങ്ങളിൽ നിന്ന് ആയിരത്തി അഞ്ഞൂറിലേറെ പ്രസാധകരാണ് മേളയിലെത്തുന്നത്. ഇന്ത്യയിൽ നിന്ന് 81 പ്രസാധകരുണ്ട്. 293 പ്രസാധകർ എത്തുന്ന ഈജിപ്താണ് ഒന്നാമത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here