ലോകത്തേറ്റവുമധികം പ്രതിഫലം പറ്റുന്ന കളിക്കാരുടേയും പരിശീലകരുടേയും പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്തുവിട്ടു. അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്. പരിശീലകരുടെ പട്ടികയില്‍ അത്ലെറ്റിക്കോ മഡ്രിഡിന്റെ ഡീ​ഗോ സിമിയോണിയാണ് മുന്നില്‍.

വേതനം, ബോണസ്, പരസ്യവരുമാനം എന്നിവ ഉള്‍പ്പെടുത്തിയാണ് പ്രതിഫലക്കണക്ക് നിശ്ചയിക്കുന്നത്. ഇത് പ്രകാരം ഈ സീസണില്‍ 130 ദശലക്ഷത്തോളം യൂറോ മെസി കൈപ്പറ്റുമെന്നാണ് ഫ്രാന്‍സ് ഫുട്ബോള്‍ പറയുന്നത്. മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇക്കാര്യത്തില്‍ തൊട്ടുപിന്നിലുണ്ട്. 118 ദശലക്ഷം യൂറോ സീസണില്‍ റൊണാള്‍ഡോ കൈപ്പറ്റും. 95 ദശലക്ഷം യൂറോ പ്രതിഫലവുമായി നെയ്മറാണ് മൂന്നാം സ്ഥാനത്ത്.

പരിശീലകരിലേക്ക് വരുമ്ബോള്‍ 40 ദശലക്ഷം യൂറോയാണ് ഈ സീസണില്‍ സിമിയോണി കൈപ്പറ്റുക. ഇന്റര്‍ മിലാന്റെ അന്റോണിയോ കോണ്ടെ രണ്ടാമതുണ്ട്. 30 ദശലക്ഷം യൂറോയാണ് കോണ്ടെയ്ക്ക് കിട്ടുന്നത്. 27.5 ദശലക്ഷം യൂറോയുമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ​ഗ്വാര്‍ഡിയോള മൂന്നാമതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here