ഫിഫയും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ബോധവല്‍ക്കരണ ക്യാമ്പെയ്‌നിന്റെ ഭാഗമായി ആലിസന്‍ ബെക്കര്‍, ലയണല്‍ മെസ്സി, സാമുവല്‍ ഏറ്റൂ, കാര്‍ലോസ് പ്യുയോള്‍, സാവി ഹെര്‍ണാണ്ടസ്, ഫിലിപ്പ് ലാം, ഐക്കര്‍ കസീയസ്, തുടങ്ങി ഇപ്പോള്‍ കളിക്കുന്നവരും മുന്‍ താരങ്ങളുമടക്കം 28 കളിക്കാരാണ് ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി അണിനിരക്കുന്നത്. അതിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ചേരുന്നു.

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പിന്തുടരേണ്ട അഞ്ച് കാര്യങ്ങളാണ് കളിക്കാര്‍ വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. 13 ഭാഷകളിലാണ് വീഡിയോ പുറത്തിറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here