മന്ത്രി കെ.ടി ജലീല്‍ രാജിവച്ചു. ബന്ധു നിയമന വിവാദത്തില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് ജലീലിന്‍റെ രാജി. ധാര്‍മികമായ വിഷയങ്ങള്‍ മുന്‍നിരത്തി രാജിവെയ്ക്കുന്നു എന്നാണ് ജലീല്‍ രാജിക്കത്തില്‍ പറയുന്നത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. ഉച്ചക്ക് 12 മണിക്കാണ് രാജിക്കത്ത് കൈമാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here