സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും, മമ്മൂട്ടിക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസയ്ക്ക് അര്ഹരായി. ഇത് ആദ്യമായാണ് മലയാള സിനിമ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വൈസ് ലഭിക്കുന്നത്.അടുത്ത ദിവസങ്ങളില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന ആളുകള്‍ക്ക് യുഎഇ നല്‍കുന്ന ആധാരമാണ് ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തേക്കാണ് വിസ ലഭിക്കുന്നത്. ഇവരുടെ പാസ്പോര്‍ട്ടുകളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഗോള്‍ഡന്‍ വിസ പതിച്ച്‌ നല്‍കും. നേരത്തെ ഷാരൂഖ് ഖാന്‍, സാനിയ മിര്‍സ, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മലയാള സിനിമയ്ക്ക് അഭിമാനകരമായി ഒരു നിമിഷം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here