അബുദാബി : കോവിഡ്, ഫ്‌ലൂ വാക്‌സീനുകള്‍ ഇനി എല്ലാ ഫാര്‍മസികളിലും ലഭിക്കുമെന്ന് യുഎഇ. കോവിഡ് വാക്‌സീനും പകര്‍ച്ചപ്പനിക്കുള്ള (ഇന്‍ഫ്‌ലൂവന്‍സ) ഫ്‌ലൂ വാക്‌സീനും യുഎഇയിലെ എല്ലാ ഫാര്‍മസികളിലും ഉടന്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും മാത്രമാണ് ലഭ്യമായിരുന്നത്.

ആദ്യഘട്ടത്തില്‍ അബുദാബിയിലെ ഫാര്‍മസികള്‍ വഴി തുടങ്ങിയ വിതരണം വൈകാതെ രാജ്യത്തെ മുഴുവന്‍ ഫാര്‍മസികളിലൂടെയും ലഭ്യമാക്കുമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിലെ പൊതുമേഖലാ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍റാന്‍ഡ് പറഞ്ഞു. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന തീരുമാനമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here