വിനോദസഞ്ചാരം ആരംഭിക്കുന്ന ഒക്ടോബറിന് മുന്നോടിയായി ഹത്തയിൽ എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി ഹത്ത പൊലീസ് അധികൃതർ. സുരക്ഷാ നടപടികൾ ശക്തമാക്കിയതിനൊപ്പം ഗതാഗത സൗകര്യങ്ങളും വർധിപ്പിച്ചു. കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തിലധികം(1255863) പേരാണ് ഹത്തയിൽ എത്തിയത്.

ഈ വർഷം ഇതുവരെ 135909 പേർ എത്തി. അഞ്ചു വർഷമായി ഹത്തയിൽ കാര്യമായ കുറ്റകൃത്യങ്ങളോ ഗതാഗത നിയമലംഘന കേസുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുരക്ഷാ കാര്യങ്ങളിലും പൊലീസ് ഡ്യൂട്ടിയിലും നൂറു ശതമാനം കൃത്യത കൈവരിക്കാൻ സ്റ്റേഷനു സാധിച്ചു. അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കേണ്ട സമയം കഴിഞ്ഞ ഒരു മിനിറ്റ് ഏഴു സെക്കൻഡാക്കി സൂക്ഷിക്കാൻ കഴിഞ്ഞു. നാലു സെക്കൻഡിനുള്ളിൽ പ്രതികരിക്കണം എന്നതായിരുന്നു ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here