യുഎഇയില്‍ ജനസംഖ്യയുടെ 40 ശതമാനത്തിലധികം ആളുകളും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 42 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. 100 പേരില്‍ 42.48 പേര്‍ വീതം വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,93,187 ഡോസ് വാക്‌സിനാണ് രാജ്യത്ത് നല്‍കിയത്. ദിവസേന ഒരു ലക്ഷത്തിലധികം ഡോസുകള്‍ നല്‍കാറുണ്ട്. സമൂഹത്തിലെ എല്ലാ മേഖലകളിലേക്കും വാക്‌സിന്‍ എത്തിച്ച്‌ അതുവഴി കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here