കോ​വി​ഡ് പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്ത്. ബ​ഹ്​​റൈ​ന്‍ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ക്​​സി​ബി​ഷ​ന്‍ ആ​ന്‍​ഡ്​​ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെന്‍റ​റി​ല്‍ ന​ട​ക്കു​ന്ന​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ 5000 ത്തോളം പേ​രാ​ണ്​ പ​ങ്കാ​ളി​ക​ളാ​യ​ത്.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും കോ​വി​ഡ് സം​ബ​ന്ധി​ച്ചു​ള്ള അ​വ​ബോ​ധ​വു​മാ​ണ് കൂ​ടു​ത​ല്‍ പേ​ര്‍ രം​ഗ​ത്തു വ​രാ​ന്‍ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ‘മ​നു​ഷ്യ ന​ന്മ​ക്ക് വേ​ണ്ടി’​എ​ന്ന പ്ര​മേ​യ​ത്തി​ല്‍ ആ​ഗ​സ്​​റ്റി​ലാ​ണ്​ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച​ത്. പ​രീ​ക്ഷ​ണ വാ​ക്​​സി​ന്‍ സ്വീ​ക​രി​ക്കാ​ന്‍ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ല​ഫ്. ജ​ന​റ​ല്‍ ശൈ​ഖ് റാ​ഷി​ദ് ബി​ന്‍ അ​ബ്​​ദു​ല്ല ആ​ല്‍ ഖ​ലീ​ഫ, തൊ​ഴി​ല്‍, സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ എ​ത്തി​യ​ത് ആ​വേ​ശ​ക​ര​മാ​യി​രു​ന്നു.

ചൈ​ന​യി​ലെ സി​നോ​ഫാം എ​ന്ന മ​രു​ന്നു​നി​ര്‍​മാ​ണ കമ്പനി ഉ​ല്‍​പാ​ദി​പ്പി​ച്ച വാ​ക്​​സിന്റെ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​മാ​ണ്​ ബ​ഹ്​​റൈ​നി​ല്‍ ന​ട​ക്കു​ന്ന​ത്. 6000 ത്തോളം വ​ള​ന്‍​റി​യ​ര്‍​മാ​രി​ല്‍ വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here