തലസ്ഥാനത്ത് ‘മുഹമ്മദ് ബിൻ സായിദ് യൂനിവേഴ്‌സിറ്റി ഫോർ ഹ്യുമാനിറ്റീസ്’ എന്ന പുതിയ സർവകലാശാല സ്ഥാപിക്കാൻ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അന്നഹ്‌യാൻ ഉത്തരവിട്ടു. സോഷ്യൽ സ്​റ്റഡീസ്, ഹ്യുമാനിറ്റീസ്, ഫിലോസഫി എന്നിവയിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവക്കുള്ള പഠന സൗകര്യത്തോടൊപ്പം ബിരുദധാരികൾക്കുള്ള അക്കാദമിക് ഗവേഷണ പരിശീലന പരിപാടികളും പുതിയ സർവകലാശാലയിലുണ്ടായിരിക്കും.സർവകലാശാലയുടെ പൊതുനയം, ഭാവി പദ്ധതികൾ എന്നിവ അംഗീകരിക്കുകയും ഭരണനിർവഹണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുക ബോർഡ് ഓഫ് ട്രസ്​റ്റികൾക്കു കീഴിലായിരിക്കും.

ഡോ. ഹംദാൻ അൽ മസ്രൂയി ചെയർമാനായി സർവകലാശാലയുടെ ബോർഡ് സ്ഥാപിക്കുന്നതിന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ െൈശഖ് മുഹമ്മദ് ബിൻ സായിദ് അന്നഹ്‌യാൻ നിർദേശം നൽകി.

അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് ചെയർപേഴ്സൻ സാറ മുസല്ലം സർവകലാശാലയുടെ വൈസ് ചെയർപേഴ്‌സൻ പദവി വഹിക്കും. ടുഫോർ 54 വൈസ് ചെയർപേഴ്സൻ മറിയം ഈദ് മുഹൈരി, ഡോ. യൂസുഫ് അബ്​ദുല്ല മാജിദ് അൽ ഉബൈദലി, മുഹമ്മദ് നജം അൽ ഖുവൈസി, ഡോ. ഉമർ ഹബ്ത്തൂർ അൽ ദരൈ, ഡോ. അലി സഇൗദ് ബിൻ ഹർമാൽ അൽ ദാഹിരി, ഡോ. സെയ്ദ് അംസാസി എന്നിവരാണ് മറ്റ് ബോർഡ് മെംബർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here