ബാറ്റ്​സ്​മാന്‍മാര്‍ പണിയെടുത്തില്ലെങ്കിലും ബൗളര്‍മാരുടെ മിടുക്കില്‍ ഒരു മത്സരം കൂടി സ്വന്തമാക്കി മും​ൈബ ഇന്ത്യന്‍സ്​. മുംബൈ ഉയര്‍ത്തിയ 151 റണ്‍സിന്‍റെ കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​ 137 റണ്‍സിന്​ പോരാട്ടം അവസാനിപ്പിച്ച്‌​ കൂടാരം കയറുകയായിരുന്നു. മൂന്ന്​ വീതം വിക്കറ്റുകള്‍ വീഴ്​ത്തിയ ട്രെന്‍റ്​ ബോള്‍ട്ടും രാഹുല്‍ ചഹാറുമാണ്​ ഹൈദരാബാദിനെ കീറിമുറിച്ചത്​. നാലോവറില്‍ വെറും 14 റണ്‍സ്​ മാത്രം വഴങ്ങി ഒരുവിക്ക​റ്റുമെടുത്ത ജസ്​പ്രീത്​ ബുംറ മുംബൈ വിജയത്തില്‍ ഒരിക്കല്‍ കൂടി നിര്‍ണായക പങ്കുവഹിച്ചു. മൂന്ന്​ മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിന്‍റെ മൂന്നാം തോല്‍വിയും മുംബൈയുടെ രണ്ടാം ജയവുമാണിത്​.

വിക്കറ്റ്​ നഷ്​ടപ്പെടാതെ 67 റണ്‍സിലെത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്‍റെ തകര്‍ച്ച. 36 റണ്‍സെടുത്ത ഡേവിഡ്​ വാര്‍ണര്‍, 22 പന്തില്‍ നിന്നും 43 റണ്‍സെടുത്ത ജോണി ബാരിസ്​റ്റോ എന്നിവര്‍ വീണതോടെ ഹൈദരാബാദ്​ സമ്മര്‍ദത്തിലേക്ക്​ വീഴുകയായിരുന്നു. മനീഷ്​ പാണ്ഡേ (2), അഭിഷേക്​ ശര്‍മ (2), വിരാട്​ സിങ്​ (11), അബ്​ദുല്‍ സമദ്​ (7), റാഷിദ്​ ഖാന്‍ (0), ഭുവനേശ്വര്‍ കുമാര്‍ (1), ഖലീല്‍ അഹമ്മദ്​ (1) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ സംഭാവനകള്‍. 28 റണ്‍സെടുത്ത വിജയ്​ ശങ്കര്‍ അവസാന ഓവറുകളില്‍ വിജയത്തിന്​ ശ്രമിച്ചെങ്കിലും എത്തിപ്പിടിക്കാനായില്ല. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 149 റണ്‍സ്​ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ്​ ആറു റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു. അതേ സമയം 152 റണ്‍സ്​ മാത്രമെടുത്ത മുംബൈ ഇന്ത്യന്‍സ്​ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സിനെ 142 റണ്‍സിലൊതുക്കിയാണ്​ കഴിഞ്ഞ മത്സരം കഴിഞ്ഞ മത്സരം വിജയിച്ചിരുന്നത്​.

LEAVE A REPLY

Please enter your comment!
Please enter your name here