ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ സ്‌പെല്‍ ഈ ഐപിഎല്ലിലെ ഏറ്റവും ശക്തമായ ബൗളിങ് ആക്രമണങ്ങളിലൊന്നാണ്. ട്രെന്‍ഡ് ബോള്‍ട്ടും ജസ്പ്രിത് ബുംറയും ചേര്‍ന്ന് ടോപ് ഓര്‍ഡറിനെ പിഴുതുമാറ്റുമ്ബോള്‍ ചെന്നൈയുടെ സ്‌കോര്‍ മൂന്ന് റണ്‍സ് മാത്രമേ കുറിച്ചിരുന്നുള്ളൂ. 3/3. ആദ്യ മൂന്ന് ഓവറില്‍ തന്നെ ധോണിയും സംഘവും ബാറ്റ് താഴ്ത്തി തലകുനിച്ച്‌ മറ്റൊരു ദനയീയമായ തോല്‍വിയൈന്ന അനിവാര്യതയിലേക്ക് നിസ്സഹായരായി നടന്നു നീങ്ങി.

ബോള്‍ട്ട് ആദ്യ ഓവറില്‍ തന്നെ പ്രഹരമേല്‍പ്പിച്ചു. രണ്ടാം ഓവറില്‍ ബൂമ്ര അതില്‍ അടുത്ത ആണിയുമടിച്ചു. പവര്‍പ്ലേ കടക്കും മുമ്ബേ തന്നെ ചെന്നൈന്‍ സംഘത്തിന്റെ ഹൃദയം തകര്‍ത്തു മുംബൈയുടെ ഓപ്പണിങ് സ്‌പെല്‍ എന്ന് പറയാം. ആദ്യ ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ ചെന്നൈ മൂന്നാമനായി അയച്ചത് അമ്ബാട്ടി റായിഡുവിനെയായിരുന്നു. ഇതിന് മുമ്ബ് രണ്ട് ടീമുകളും നേരിട്ടപ്പോള്‍ അമ്ബാട്ടി റായിഡുവായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍. ജയവും ചെന്നൈയ്ക്കായി.

റായിഡുവിന്റെ മികവിനെ പൊള്ളാര്‍ഡ് മുഖവിലക്കെയ്‌ക്കെടുത്തു. പരിചയ സമ്ബന്നനായ മറ്റൊരു ബൗളര്‍ ഇല്ലെങ്കില്‍ അമ്ബാട്ടി നിലയുറപ്പിക്കും എന്ന് ഭയന്നു. അതുകൊണ്ടുതന്നെ മുന്‍നിശ്ചയങ്ങളെ മാറ്റി അത്രയേറെ അനുഭവ സമ്ബത്തുള്ള ബൂംറയെ തന്നെ ന്യൂബോള്‍ ഏല്‍പ്പിച്ചു. അക്കാര്യം പൊള്ളാര്‍ഡ് മത്സര ശേഷം വിവരിക്കുകയും ചെയ്തു.

ബൗളര്‍മാര്‍ ഫലപ്രദമായി തങ്ങളുടെ ഭാഗം നിര്‍വഹിക്കുന്നത് വലിയ കാര്യമാണ്. നമ്മുടെ പ്രധാന രണ്ട് ബൗളര്‍മാരെ വച്ചുതന്നെ ഓപ്പണിങ് സ്‌പെല്ലുകള്‍ ചെയ്യാന്‍ തീരുമാനിച്ചത് ആ നേട്ടം കണ്ടായിരുന്നു. ബുംമ്രയെ പുതിയ പന്ത് ഏല്‍പ്പിക്കാന്‍ ആദ്യം ആലോചിച്ചിരുന്നില്ല. പക്ഷെ, ട്രെന്‍ഡ് ബോള്‍ട്ടിന്റെ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ ബൂമ്രയല്ലാതെ മറ്റൊരു ബൗളറെ കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ബോള്‍ട്ട് വിക്കറ്റ് നേടുകയും അപ്പുറം കരുത്തനായ റായിഡു ഉണ്ടാവുകയും ചെയ്തപ്പോള്‍ ബൂംമ്രയെ തന്നെ വിളിച്ചു. അത് ഫലം കണ്ടു.’-മത്സര ശേഷം പൊള്ളാര്‍ഡ് പറഞ്ഞു.

ട്രെന്‍ഡ് ബൗളിങ് ഓപ്പണ്‍ ചെയ്ത് നാഥനെയോ മറ്റേതെങ്കിലും സ്പിന്നറെയോ ഏല്‍പ്പിക്കാം എന്നതായിരുന്നു ആദ്യ തീരുമാനം. ആദ്യ വിക്കറ്റ് വീണ് റായിഡു വന്നപ്പോള്‍ ഏറ്റവും അനുഭവ സമ്ബന്നനായ ബൂംമ്രയെ തന്നെ ഏല്‍പ്പിച്ചു.-പൊള്ളാര്‍ഡ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here