ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാൻ കായിക താരങ്ങളുടെ സേവനം തേടുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി ചർച്ച നടത്തും. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസ് വഴിയാകും ചർച്ച. പ്രധാനമന്ത്രി മോദി ന്യൂഡൽഹിയിൽനിന്നും ഗാംഗുലി കൊൽക്കത്തയിലെ വസതിയിൽനിന്നുമാകും ചർച്ചയിൽ പങ്കെടുക്കുക. സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി എന്നിവർ മുംബൈയിലെ വസതികളിൽനിന്ന് വിഡിയോ കോൺഫറൻസിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here