ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തില്‍ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങള്‍ പുറത്തു വിട്ടത്.

2026-ഓടെ യുഎസ് ഊര്‍ജ വകുപ്പുമായി ചേര്‍ന്ന് നാസയ്ക്ക് ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നവയാണ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങള്‍. എന്നാല്‍, ചൈന ഇതില്‍ അസ്വസ്ഥമാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചന്ദ്രനില്‍ ന്യൂക്ലിയര്‍ റിയാക്റ്റര്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ചൈന ആഗോള സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ബഹിരാകാശത്ത് അമേരിക്ക തങ്ങളുടെ ആധിപത്യം ഉറപ്പിച്ചാല്‍ വളരെ വലിയ ശക്തിയായി യു.എസ് മാറുമെന്നും അത്‌ ലോകത്തിന് തന്നെ ഭീഷണിയാണെന്നും ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ന്യൂക്ലിയര്‍ ഫ്യൂഷന് വേണ്ടി ചന്ദ്രോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള ഹീലിയം-3 അമേരിക്ക ഉപയോഗപ്പെടുത്തുമോയെന്നാണ് ചൈന ഭയക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ ചന്ദ്രനിലും ചൊവ്വയിലുമുള്ള രാജ്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here