ദേശിയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് അവധി പ്രഖ്യാപിച്ച്‌ യുഎഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ് ട്വീറ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഫെഡറല്‍ ജീവനക്കാര്‍ക്ക് ഡിസംബര്‍ 1 ബുധനാഴ്ച മുതല്‍ ഡിസംബര്‍ 3 വെള്ളിയാഴ്ച വരെ മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. ഡിസംബര്‍ 4 ശനിയാഴ്ച വാരാന്ത്യമായതിനാല്‍, ഫെഡറല്‍ ജീവനക്കാര്‍ക്ക് നാല് ദിവസത്തെ അവധി കിട്ടും. ഡിസംബര്‍ 5 ഞായറാഴ്ച്ച മുതല്‍ ഫെഡറല്‍ ജീവനക്കാരുടെ ജോലി പുനരാരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here