ന്യൂഡല്‍ഹി: കൊറോണ മൂലം രാജ്യം സ്തംഭിച്ചിരിക്കുയാണ്. ഈ സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വൈകും. വ്യവസായങ്ങളുള്‍പ്പെടെ എല്ലാം രാജ്യത്ത് നിലച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനവും വൈകുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ജൂറി ചെയര്‍മാനായിരുന്ന സംവിധായകനും നിര്‍മാതവുമായ രാഹുല്‍ റവൈല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ ഈ സാഹചര്യത്തില്‍ ജൂറി അംഗങ്ങള്‍ക്ക് ഒന്നിച്ചു കൂടുന്നതിനോ സിനിമകള്‍ കാണുന്നതിനോ പുരസ്‌കാരം നിര്‍ണയിക്കുന്നതിനോ സാധ്യമല്ല. മെയ് മൂന്നിനാണ് പുരസ്‌കാരം പ്രഖ്യാപിക്കേണ്ടിയിരുന്നത്. കൊറോണബാധയും ലോക്ക്ഡൗണും തുടരുന്ന സാഹചര്യത്തില്‍ പുരസ്‌കാര പ്രഖ്യാപനം അനിശ്ചിതമായി നീളും.

കൂടാതെ, ഗോവ രാജ്യാന്തര ചലച്ചിത്രമേളയും തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയും നടക്കാനും സാധ്യതയില്ലെന്നാണ് സൂചനകള്‍. ചലച്ചിത്രമേളയുടെ ജോലികള്‍ മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ല. അതിനുപുറമേ സാമ്ബത്തിക പ്രശ്‌നങ്ങളും മേളകള്‍ ഉപേക്ഷിക്കുന്നതിനുള്ള കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here