മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നടന്‍ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. റൊമാന്റിക് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു.

സൂപ്പര്‍ ഹിറ്റ്നായകന്‍ നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മാണം. നവംബര്‍ 21- ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.

കൂടാതെ മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്ബ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here