സൗദി അറേബ്യയിലും ഒമാനിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നല്‍കി.

പരീക്ഷയ്ക്കായി കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലോ നാട്ടിലോ പോയാല്‍ തിരിച്ചുവരവ് പ്രയാസമാകുമെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കുവൈത്തിനും യുഎഇക്കും നല്‍കിയതുപോലുള്ള അവസരം സൗദിക്കും ഒമാനും നല്‍കണമെന്നാണ് ആവശ്യം.

800 ഓളം വിദ്യാര്‍ഥികളാണ് സൗദിയില്‍ മാത്രം നീറ്റ് പരീക്ഷ എഴുതാനുള്ളത്. ഈ സാഹചര്യത്തില്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ അനുവദിച്ചതുപോലെ സൗദിയിലും പരീക്ഷാകേന്ദ്രം അനുവദിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here