ഫുട്ബോള്‍ ലോകത്തെ വമ്ബന്മാരെ അട്ടിമറിച്ച് തുര്‍ക്കി. ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെതര്‍ലന്റിനെ തുര്‍ക്കി പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം. ബുറാക്ക് യില്‍മാസ് നേടിയ ഹാട്രിക്കാണ് നെതര്‍ലന്റിനെതിരെ മികച്ച വിജയം നേടാന്‍ തുര്‍ക്കിയെ സഹായിച്ചത്. 15, 34,81 മിനിറ്റുകളില്‍ ഗോളുകള്‍ കൊണ്ട് ബുറാക്ക് യില്‍മാസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ 46 -ാം മിനുറ്റില്‍ ഹക്കാം തുര്‍ക്കിക്ക് വേണ്ടി സ്കോര്‍ ബോര്‍ഡില്‍ നാലാം ഗോള്‍ ചേര്‍ത്തു.
മത്സരം തീരാനിരിക്കെ കാവി ഗ്ലാസാന്, ലൂക്ക് ഡി യോങ് എന്നിവര്‍ നേടിയ ഗോളില്‍ നാണംകേട്ട തോല്‍വിയില്‍ നിന്നും നെതര്‍ലാന്റ് കരകയറി. 94-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി നേടാതെ മെംഫിസ് നഷ്ടപ്പെടുത്തിയതും അവര്‍ക്ക് തിരിച്ചടിയായി.