ദുബായ് – ഷാര്‍ജ പുതിയ ബസ്​ സര്‍വീസ്​​ പ്രഖ്യാപിച്ചു. ദുബൈ യൂനിയന്‍ മെട്രോ സ്​റ്റേഷനില്‍നിന്ന് ഷാര്‍ജയിലെ ജുബൈല്‍ സ്​റ്റേഷനിലേക്കാണ് ആര്‍.ടി.എയുടെ പുതിയ സര്‍വിസ് തുടങ്ങുന്നത്​. ഈ മാസം 25 മുതല്‍ ബസ്​ ഓടിത്തുടങ്ങും. കോവിഡ്​ മൂലം നിര്‍ത്തിവെച്ചിരുന്ന നാല്​ ബസ്​ സര്‍വിസുകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.

ഇതിന്​ പിന്നാലെയാണ്​ പുതിയ ബസ്​ ഏര്‍പ്പെടുത്തിയത്​. ദുബൈക്കും ഷാര്‍ജക്കുമിടയില്‍ ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന സമയത്ത് യാത്രാദൈര്‍ഘ്യം 15 മിനിറ്റ് വരെ കുറക്കാന്‍ പുതിയ റൂട്ടിന് കഴിയുമെന്നാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ വിലയിരുത്തല്‍. ദുബൈയിലെ യൂനിയന്‍ മെട്രോ സ്​റ്റേഷനില്‍നിന്ന് ഷാര്‍ജയിലെ അല്‍ഖാന്‍, മംസാര്‍ മേഖലകള്‍ വഴി ഷാര്‍ജ ജുബൈല്‍ ബസ് സ്​റ്റേഷനിലേക്കാണ് E 303 നമ്ബര്‍ സര്‍വിസ്. ബസുകള്‍ക്കായി മാത്രമുള്ള ലൈനിലൂടെയാണ് സര്‍വിസ് നടത്തുന്നത് എന്നതിനാല്‍ സുഗമമായ യാത്ര ഉറപ്പാക്കാം.

പത്ത് ഡബ്​ള്‍ ഡക്കര്‍ ബസുകളാണ് ഇതിനായി വിന്യസിക്കുന്നത്. രാവിലെ അഞ്ച്​ മുതല്‍ സര്‍വിസ്​ തുടങ്ങും. അല്‍നഹ്ദ മെട്രോ സ്​റ്റേഷനില്‍നിന്ന് ഖിസൈസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കും പുതിയ സര്‍വിസ്​ (F 81) ആര്‍.ടി.എ പ്രഖ്യാപിച്ചു. 15 മിനിറ്റ് ഇടവിട്ട് ഈ ഫീഡര്‍ സര്‍വിസുണ്ടാകും. ഇതോടൊപ്പം റൂട്ട് 77 ബസ് സര്‍വിസ് മെട്രോ സ്​റ്റേഷന്‍ വഴി ആര്‍.ടി.എ ആസ്ഥാനത്തേക്ക് നീട്ടും. C 19 എന്ന സര്‍വിസ് റദ്ദാക്കും. X94, X02, DPR1, 367,97, 64 A, 7 എന്നീ സര്‍വിസുകളുടെ സമയത്തിലും മാറ്റം വരും.

ദുബൈ – ഷാര്‍ജ ബസ്​ വെള്ളിയാഴ്ച​ ഒഴികെയുള്ള ദിവസങ്ങളില്‍ പുലര്‍ച്ച അഞ്ചിന്​ സര്‍വിസ്​ തുടങ്ങും. വെള്ളിയാഴ്​ച രാവിലെ 9.30നാണ്​ സര്‍വിസ്​ ആരംഭിക്കുക. 15, 20, 25 മിനിറ്റുകളുടെ ഇടവേളകളില്‍ ബസുണ്ടാവും. സാധാരണ ദിവസങ്ങളില്‍ രാത്രി 12നാണ്​ അവസാന ബസ്​. വ്യാഴാഴ്​ച 12.50നും വെള്ളിയാഴ്​ച ഒരു മണിക്കും അവസാന ബസ്​ സര്‍വിസ്​ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here