അ​ജ്മാ​നി​ലെ പു​തി​യ മേ​ഖ​ല​യി​ലേ​ക്കു​കൂ​ടി ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ച്‌ അ​ജ്മാ​ന്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി. ശൈ​ഖ് അ​മ്മാ​ര്‍ സ്ട്രീ​റ്റി​ലേ​ക്കാ​ണ് പൊ​തു ബ​സ് സ​ര്‍​വി​സു​ക​ളു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യം നി​റ​വേ​റ്റു​ന്ന​തി​ന്​ പു​തി​യ സ​ര്‍വി​സ് ആ​രം​ഭി​ച്ച​ത്. അ​ജ്മാ​നി​ലെ അ​ല്‍ മു​ല്ല ബ​സ് സ്​​റ്റേ​ഷ​നി​ല്‍നി​ന്ന്​ അ​ല്‍ നു​ഐ​മി​യ വ​ഴി 10 സ്​​റ്റോ​പ്പു​ക​ള്‍ അ​ട​ക്കം ശൈ​ഖ് അ​മ്മാ​ര്‍ സ്ട്രീ​റ്റി​ല്‍ എ​ത്തു​ന്ന ത​ര​ത്തി​ലാ​ണ് ബ​സു​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​തോ​റി​റ്റി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഉ​മ​ര്‍ ബി​ന്‍ ഉ​മൈ​ര്‍ അ​ല്‍ മു​ഹൈ​രി പ​റ​ഞ്ഞു.

എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത മേ​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​ക്കു​ന്ന​തി​നും മ​ലി​നീ​ക​ര​ണം കു​റ​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ഗ​താ​ഗ​തം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നു​മു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ 6.30 മു​ത​ല്‍ രാ​ത്രി 10.30 വ​രെ ഓ​രോ അ​ര​മ​ണി​ക്കൂ​റി​ലും ഈ ​മേ​ഖ​ല​യി​ലേ​ക്ക് ബ​സ് സ​ര്‍വി​സ് ഉ​ണ്ടാ​യി​രി​ക്കും. യാ​ത്ര​സ​മ​യ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് 600599997 എ​ന്ന വാ​ട്​​സ്​​ആ​പ്​ ന​മ്ബ​റി​ലൂ​ടെ​യോ സോ​ഷ്യ​ല്‍ മീ​ഡി​യ സൈ​റ്റു​ക​ളി​ല്‍നി​ന്നോ അ​തോ​റി​റ്റി​യു​ടെ വെ​ബ്‌​സൈ​റ്റാ​യ ta.gov.ae വ​ഴി​യോ ഇ​ല​ക്‌ട്രോ​ണി​ക് ആ​പ്ലി​ക്കേ​ഷ​നാ​യ ‘മ​സാ​ര്‍’​വ​ഴി​യോ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളും പു​തി​യ താ​മ​സ കേ​ന്ദ്ര​ങ്ങ​ളു​മു​ള്ള ഈ ​മേ​ഖ​ല​യി​ലേ​ക്കു​ള്ള ബ​സ് സ​ര്‍വി​സ് സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here