ഒമാനില്‍ ഡ്രൈവര്‍ തസ്തികകളില്‍ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന. ഡ്രൈവര്‍ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസന്‍സ് നിര്‍ബന്ധമാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. ജൂണ്‍ ഒന്നു മുതല്‍ പുതിയ നിബന്ധന പ്രാബല്ല്യത്തില്‍ വരുന്നതാണ്. ഇതുവരെ ഡ്രൈവര്‍ വിസ പുതുക്കാന്‍ സാധുവായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിരുന്നില്ല.

ഡ്രൈവര്‍ തസ്തികയില്‍ സ്വദേശിവത്കരിച്ച വിഭാഗങ്ങളിലെ വിസ പുതുക്കി ലഭിക്കുകയുമില്ല. ഒമാന്‍ തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ജനുവരി അവസാനം പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ഇന്ധനം, കാര്‍ഷിക ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നം എന്നിവ കൊണ്ടുപോകാന്‍ വാഹനങ്ങളില്‍ സ്വദേശി ഡ്രൈവര്‍മാര്‍ മാത്രമാണ് അനുവാദമുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here