​അജ്മാനില്‍ പുതിയ കോവിഡ് മൊബൈല്‍ മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അ്ജമാന്‍ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി സെന്റര്‍ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ 12 മൊബൈല്‍ യൂണിറ്റുകളുണ്ട്.

എമിറേറ്റിലെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇവിടെനിന്നും ലഭ്യമാകും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെയും ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെയും മേല്‍നോട്ടത്തിലാണ് മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനം.

LEAVE A REPLY

Please enter your comment!
Please enter your name here