People line up to get on the Air France flight to Paris at OR Tambo International Airport in Johannesburg, South Africa, Friday Nov. 26, 2021. A slew of nations moved to stop air travel from southern Africa on Friday in reaction to news of a new, potentially more transmissible COVID-19 variant that has been detected in South Africa. Scientists say it is a concern because of its high number of mutations and rapid spread among young people in Gauteng, the country's most populous province. (AP Photo/Jerome Delay)

ലോകം കോവിഡിൽ നിന്ന് ആശ്വാസം കണ്ടെത്തുന്നതിനിടയിലാണ് ബോത്സ്വാനയിൽ നിന്നും കൊറോണയുടെ പുതിയൊരു വകഭേദം പുറത്തെത്തിയത്. മുപ്പതിലധികം മ്യുട്ടേഷനുകൾക്ക് വിധേയമായ ഈ ഇനം അതി വ്യാപനശേഷിയുള്ളതും അതി പ്രഹരശേഷിയുള്ളതുമായാണ് കണക്കാക്കപ്പെടുന്നത്. മാത്രമല്ല, നിലവിലെ വാക്സിനുകളുടെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാനും ഇതിനാവുമത്രെ. വാക്സിന്റെ പ്രഭാവം കുറയ്ക്കുമെന്നു മാത്രമല്ല, മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനങ്ങളെ നിർവ്വീര്യമാക്കുവാനും ഓമിക്രോൺ എന്ന ഈ വകഭേദത്തിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ലോകത്ത് ഇതുവരെ 77 പേരിലാണ് ഈ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്.

ഈ വകഭേദത്തിന് ഇപ്പോൾ ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഓമിക്രോണിന്റെ പേരാണ് നൽകിയിരിക്കുന്നത്. ലോകത്തെ മറ്റൊരു അടച്ചുപൂട്ടലിലേക്ക് ഓമിക്രോൺ നയിക്കുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here