കൊറോണ വൈറസിന്റെ  പശ്ചാത്തലത്തില്‍ രാത്രി എട്ടു മണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണിത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ്  പ്രധാനമന്ത്രി അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ടായിരുന്നു ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചത് . പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയുമുണ്ടായി. ദയവായി നിങ്ങള്‍ സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here