പ്രതിസന്ധികൾ, അടിയന്തര സാഹചര്യങ്ങൾ, ദുരന്തങ്ങൾ എന്നിവയുണ്ടായാൽ യു.എ.ഇ യിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനു വേണ്ടി പുതിയ ഭക്ഷ്യ നിയമം പ്രഖ്യാപിച്ച് യുഎഇ പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. യു.എ.ഇ യിൽ ഉടനീളം ഭക്ഷ്യ സുസ്ഥിരത കൈവരിക്കുന്നതിലേക്കായി, ഭക്ഷ്യ സാധനങ്ങളുടെ വിതരണക്കാർക്കും വ്യാപാരികൾക്കും ബാധകമാകുന്ന നിരവധി വ്യവസ്ഥകളും നിയമത്തോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുണ്ട്.

ഭക്ഷ്യ വസ്തുക്കളുടെ സംഭരണം, വിതരണം, വില നിയന്ത്രണം തുടങ്ങിയവയുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങളും വ്യക്തമാക്കുന്നുണ്ട്. നിയമലംഘനങ്ങൾക്ക് കുറഞ്ഞത് ഒരു ലക്ഷം ദിർഹം മുതൽ പരമാവധി 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നും ഇതോടനുബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിൽ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here