പുതിയ വീസക്കാര്‍ക്ക് ഒമാനില്‍ പ്രവേശനം അനുവദിക്കും. സാധുവായ വീസയുള്ള മുഴുവന്‍ വിദേശികള്‍ക്കും ഒമാനിലേക്ക് വരാനാകുമെന്ന് കാണിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഒമാനില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ വിമാന കമ്പനികള്‍ക്കും സര്‍ക്കുലര്‍ കൈമാറി.

തൊഴില്‍, കുടുംബ, സന്ദര്‍ശന, എക്‌സ്പ്രസ്, ടൂറിസ്റ്റ് വീസകള്‍ ഉള്‍പ്പടെ എല്ലാ തരം വീസക്കാര്‍ക്കും പ്രവേശനം സാധ്യമാണ്. സുപ്രീം കമ്മിറ്റി വീസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വീസക്കാര്‍ക്കാണ് പ്രവേശനം.

സാധുവായ വീസയുള്ള മുഴുവന്‍ വിദേശികള്‍ക്കും ഒമാനിലേക്ക് വരാന്‍ സാധിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ അലി അല്‍ ഹര്‍ത്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം, ഒമാനില്‍ എല്ലാതരം വീസകളും പുതുതായി അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ വീസകള്‍ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here