ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്ക്കും വിലക്ക് ബാധകമാണ്.
ഇന്ത്യയിലെ കൊവിഡ് സ്ഥിതിഗതികള്‍ പരിശോധിച്ചശേഷം യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്ഡെന് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ 1,15,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.