കോവിഡ്-19 ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ ഹസ്തവുമായി പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മര്‍. ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയായ യൂണിസെഫിനാണ് താരം സാമ്ബത്തിക സഹായം നല്‍കിയത്. യൂണിസെഫിനും സെലിബ്രിറ്റികളുടേ ചാരിറ്റി ക്യാമ്ബയിനുമായി അഞ്ച് മില്ല്യണ്‍ ബ്രസീലിയന്‍ റിയലാണ് നെയ്മര്‍ നല്‍കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിക്കും പിന്നാലെയാണ് നെയ്മറും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനയുമായെത്തുന്നത്.
കോറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാനും യൂനിസെഫിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് ഈ തുക ഉപയോഗിക്കുക. ബ്രസീലില്‍ സെല്‍ഫ് ക്വാരന്റൈനിലാണിപ്പൊള്‍ നെയ്മര്‍. എങ്കിലും സമൂഹമാധ്യമങ്ങളിലൂടെ കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച്‌ ബോധവത്കരണങ്ങള്‍ നെയ്മര്‍ നടത്തുന്നുണ്ട്. ഇതിനിടയില്‍ നെയ്മറെ അടുത്ത സീസണില്‍ കൂടാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബാഴ്സലോണ തുടരുകയാണ്. ബാഴ്സയിലേക്ക് മടങ്ങാനാണ് പിഎസ്ജി മുന്നേറ്റക്കാരനും താല്‍പ്പര്യം

LEAVE A REPLY

Please enter your comment!
Please enter your name here